ന്യൂഡല്‍ഹി: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിയെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത നടപടി സി.പി.എം കേന്ദ്രകമ്മിറ്റി ശരിവച്ചു.
നടപടി പുനപരിശോധിക്കണമെന്ന പെണ്‍കുട്ടിയുടെ പരാതി കേന്ദ്രകമ്മിറ്റിയില്‍ വച്ചെങ്കിലും ഇത്തരമൊരു ആവശ്യം സംസ്ഥാന നേതൃത്വം ഉന്നയിച്ചില്ല. തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയുടെ നടപടി യോഗം അംഗീകരിക്കുകയായിരുന്നു. അതേസമയം, ശശിക്കെതിരെ സ്ത്രീപക്ഷത്ത് നിന്ന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് നല്കിയ കത്ത് യോഗം പരിഗണിച്ചില്ലെന്നാണ് അറിയുന്നത്.

