കല്‍പ്പറ്റ: ഡ്രൈവിങ് സീറ്റിലിരുന്ന് അപകടകരമായ രീതിയില്‍ വാഹനമോടിച്ച ഡ്രൈവറിനെതിരെ നടപടി. വാഹനമോടിക്കുന്നതിനിടെ ഗിയര്‍ മാറാന്‍ പിന്നിലിരിക്കുന്ന പെണ്‍കുട്ടികളെ അനുവദിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിയമലംഘനം ചൂണ്ടിക്കാണിച്ച് വയനാട് സ്വദേശി എം ഷാജി എന്നയാളുടെ ലൈസന്‍സ് അഞ്ച് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
ഡ്രൈവിങ് സീറ്റിലിരുന്ന് ഷാജി വാഹനമോടിക്കുമ്ബോള്‍ ഗിയര്‍ മാറുന്നത് പിന്നിലിരിക്കുന്ന പെണ്‍കുട്ടികളാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായാണ് പ്രചരിച്ചത്. അശ്രദ്ധമായും മനുഷ്യജീവന് അപായമുണ്ടാകുന്ന വിധം വാഹനമോടിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി. വിഡിയോക്ക് പിന്നാലെ ഷാജിക്ക് നോട്ടീസ് അയച്ചെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും ആര്‍ടിഒ അറിയിച്ചു.


