കോഴിക്കോട്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മരണം.കക്കോടി സ്വദേശികളായ ഷൈജു(48), ഭാര്യ ജീമ(40) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്
രണ്ട് ബസുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ദമ്പതിമാരെ ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.അപകടത്തില്‍ മറ്റൊരു ബൈക്ക്യാത്രികനും ബസിലെ അഞ്ച് യാത്രക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോഴിക്കോട് പോലീസ് കേസെടുത്തു.


