തിരുവനന്തപുരം: യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം കുടുംബശ്രീയെ ഏല്പിച്ചതില് പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയന് സംഘടനകള്‍ മിന്നല്‍ സംസ്ഥാനത്തൊട്ടാകെ പണിമുടക്ക് നടത്തുന്നത്.

തിരുവനന്തപുരത്തെ ഉപരോധ സമരത്തിനിടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. കുടുംബശ്രീ ജീവനക്കാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. തുടര്‍ന്ന് പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. തമ്പാനൂര്‍ ഡിപ്പോയില്‍ നടത്തിയ സമരം പിന്നീട് പിന്‍വലിച്ചു. കോട്ടയം അടക്കമുള്ള മറ്റ് ജില്ലകളില്‍ സമരം തുടരുകയാണ്.

സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുമെന്നാണ് സംഘടനകളുടെ ഭീഷണി. മുഴക്കിയിട്ടുണ്ട്.



