തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദയശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ആന്‍ജിയോഗ്രാമിന് ഉപയോഗിക്കുന്ന ഗൈഡ് വയറിനാണ് ക്ഷാമം നേരിടുന്നത്. വിഷയം ചൂണ്ടിക്കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നല്കി.
ഗൈഡ് വയറിന്റെ സ്റ്റോക്ക് തീരെക്കുറവാണെന്ന സൂചിപ്പിച്ചാണ് കത്ത്. ഉടനടി ഉപകരണം വാങ്ങിയില്ലെങ്കില്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങാം. ഉപകരണം ഉടന്‍ എത്തിക്കാന്‍ ആകുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. കമ്പനികളുമായി സംസാരിച്ചിട്ടുണ്ടെന്നും കുടിശ്ശിക ഉണ്ടെങ്കിലും ഉടന്‍ ഉപകരണം എത്തിക്കാമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞതായും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.


