വയനാട് ഉരുൾപൊട്ടലിൽ 1555 വീടുകള്‍ വാസയോഗ്യമല്ലാതായെന്നും 600ഓളം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല. പുതിയ സ്ഥലം കണ്ടെത്തണം. കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ കൃത്യമായി ഉണ്ടാകുന്നില്ല. ദേശീയ ഏജൻസികൾ കൂടുതൽ കൃത്യതയോടെ ആകാര്യങ്ങൾ നിർവഹിക്കണം. സംസ്ഥാനം എന്ന നിലയ്ക്ക് കേരളവും പുതിയ ശ്രമങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലെ മണ്ണിടിച്ചിൽ പ്രശ്നസാധ്യതയുള്ള എല്ലാ സ്ഥലത്തെയും വിഷയം പരിഗണനയിലുണ്ടാകുമെന്ന് കോടതി പറഞ്ഞു. ഉരുൾപൊട്ടൽ -,മണ്ണിടിച്ചിൽ എന്നിവയിൽ പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്നതിൽ മറുപടിയ്ക്കായി സർക്കാർ സാവകാശം തേടി.ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കേണ്ടത് ബുദ്ധിമുട്ടിക്കാൻ അല്ല. ജനങ്ങൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടതില്ല. കാലം കുറെ കടന്ന് പോയി. അപേക്ഷകൾ പരിഗണിക്കുന്നതിൽ ഒരു കാലതാമാസവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി അറിയിച്ചു.


