പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ കാണാതായ രണ്ടു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ഇന്നലെ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പുഴയോരങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ തുടരുന്നത്. ദുരന്തത്തില്‍ കാണാതായ അവസാന ആളെയും കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

