Swiggy, Zomato, BigBasket തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്പുകൾ ഉടൻ തന്നെ നിങ്ങളുടെ വീട്ടുവാതിൽക്കൽ മദ്യം എത്തിക്കും. ബിയർ, വൈൻ തുടങ്ങിയ കുറഞ്ഞ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ നൽകാനുള്ള പദ്ധതി പരിഗണനയിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. കേരളം, ന്യൂഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങൾ പദ്ധതിയെ പ്രത്യേകമായി പരിഗണിക്കുന്നുണ്ടെന്ന് വ്യവസായ പ്രമുഖർ പറഞ്ഞു.
ഓൺലൈനിൽ മദ്യം വിൽക്കുന്നതിൻ്റെ ഗുണവും ദോഷവും അധികൃതർ പരിഗണിക്കുന്നുണ്ട്. വിവിധ സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ ഇതിന് നിർണായകമാകും.നിലവില്‍ പശ്ചിമ ബംഗാളിലും ഒഡിഷയിലും ആവശ്യപ്രകാരം മദ്യം വീടുകളിലേക്ക് ഡെലിവറി ചെയ്യുന്നുണ്ട്.


