കാസർകോട് ബസിൽ യാത്ര ചെയ്യവെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതി കാഞ്ഞങ്ങാട്ട് നിന്ന് പാലക്കുന്നിലേക്ക് ആറ് വയസുകാരിയായ മകളുമായി യാത്ര ചെയ്യുന്നതിനിടെയാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്.
ബസിൽ വെച്ച് യുവാവ് വസ്ത്രം അഴിക്കുകയാണെന്ന് ബസ് കണ്ടക്ടറോട് പറഞ്ഞപ്പോൾ യുവാവ് ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. ബസിൽ വെച്ച് ഒരു സ്ത്രീ പകർത്തിയ വീഡിയോയും പുറത്ത് വന്നിരുന്നു. ആറുവയസ്സുകാരിയായ മകളുടെ മുന്നിലാണ് നഗ്നത പ്രദർശിപ്പിച്ചതെന്ന് യുവതി പറഞ്ഞു.


