കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പാവപ്പെട്ടവര്‍ക്കായുള്ള ക്ഷേമ പെന്‍ ഷന് ഉടന്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍. മെയ് ജൂണ്‍ മാസങ്ങളിലെ സാമൂഹ്യക്ഷേമ പെന്ഷന് ഈ മാസം അവസാനം വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. ഏകദേശം 48.5 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്ഷന് കിട്ടുക. സാമൂഹ്യസുരക്ഷാ പെന്ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയും അനുവദിച്ചിട്ടുണ്ട്. സാധാരണ വിഷുവിനുശേഷം ഓണത്തി നാണ് പെന്ഷന് വിതരണം നടത്തുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് പ്രതിസന്ധിമൂലം കഷ്ട്ടപ്പെടുന്ന ജനങ്ങള്‍ക്കായിട്ടാണ് ക്ഷേമ പെന്ഷന് പെട്ടെന്ന് നല്‍കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ നവംബര്‍ മാസത്തെ വിധവാ പെന്ഷന് ലഭിക്കാത്തവര്‍ക്ക്, ആ തുകയും ഇത്തവണ നല്‍കും.

