കെ.എസ്.ആർ.ടി.സി ബസ്സിൽവെച്ച് 23-കാരിക്കെതിരെ ലൈംഗികാതിക്രമം. മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സില്‍വെച്ചായിരുന്നു ആക്രമണം . ഇന്നലെ രാത്രി 11ഓടെയാണ് മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍സിസ് നടത്തുകയായിരുന്ന ബസിലാണ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമമുണ്ടായത്.
സംഭവം ബസ് ഡ്രൈവര്‍ പോലീസില്‍ അറിയിച്ചെങ്കിലും യുവതി പരാതിയില്ലെന്ന് അറിയിച്ചു. തന്നോട് മോശമായി പെരുമാറിയതിന് തക്കതായ ശിക്ഷ നേരിട്ട് നല്‍കിയതിനാലാണ് പരാതി നൽകാത്തതെന്നും യുവതി വ്യക്തമാക്കി.തുടര്‍ന്ന് ബസ് കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. യുവതിയെ പൊലീസിന്റെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിച്ചു.