ന്യൂഡല്‍ഹി മലയാളിയായ ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതിയില്‍നിന്ന് ഇന്നു വിരമിക്കുന്നു. വേനലവധിക്കിടെ, ഇന്നലെ സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് ജോസഫ് നേരത്തേ വാദം കേട്ട കോള്‍ ഇന്ത്യ- കോംപറ്റീഷന്‍ കമ്മിഷന് കേസില്‍ വിധി പറഞ്ഞു. കോടതിയും ബാര്‍ അസോസിയേഷനും നേരത്തേ യാത്രയയപ്പു നല്‍കിയിരുന്നു.
സുപ്രീം കോടതി ജഡ്ജിയും ലോ കമ്മിഷന് ചെയര്‍മാനുമായിരുന്ന കോട്ടയം അതിരമ്പുഴ കുറ്റിയില്‍ പരേതനായ ജസ്റ്റിസ് കെ.കെ.മാത്യുവിന്റെ മകനാണ്. കേരള ഹൈക്കോടതിയില്‍ 2004 ഒക്ടോബറില്‍ നിയമിതനായ ജസ്റ്റിസ് കെ.എം.ജോസഫ്, ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്നശേഷമാണു സുപ്രീം കോടതി ജഡ്ജിയായത്.


