ചെന്നൈ: നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലേക്കു കാര്‍ ഇടിച്ചു കയറി യുവതിയും ഡ്രൈവറും മരിച്ചു. കുറുമ്പനാടം കുര്യച്ചന്‍പടി മുള്ളന്‍കുഴി ജെറിന് ജോസിന്റെ ഭാര്യ ലിസ്ബത്ത് സെബാസ്റ്റ്യന്‍ (27), കാര്‍ ഓടിച്ചിരുന്ന മാമ്മൂട് മാമ്പറമ്പില്‍ വില്സന് (42) എന്നിവരാണു മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ടാങ്കറിലേക്കു കാര്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
മരിച്ച ലിസ്ബത്ത് ചെന്നൈയിലെ ഇന്‍ഫോസിസ് ജീവനക്കാരി ആയിരുന്നു. ഭര്‍ത്താവ് ആട്രേലിയയിലാണ്. ഭര്‍ത്താവിനൊപ്പം ആസ്ട്രേലിയയിലേക്കു പോകാന്‍ തയ്യാറെടുക്കുകയായിരുന്നു ലിസ്ബത്ത്. ഇതിനായി ഇവര്‍ ജോലി രാജി വെച്ചിരുന്നു. ആസ്ട്രേലിയന്‍ യാത്രക്ക് വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ചെന്നൈയിലേക്കു പോകവേയാണ് അപടം ഉണ്ടായത്. വിസ ശരിയാക്കാനായിരുന്നു യാത്ര. ഇതിനിടെയാണ് ദുരന്തമെത്തിയത്.
ലിസ്ബത്തിന്റെ പിതാവ് സെബ്സ്റ്റ്യന്‍ ഭര്‍തൃപിതാവ് ജോസ് മുള്ളന്‍കുഴി എന്നിവരാണ് ഗുരുതര പരിക്കുകളുമായി ചികിത്സയിലുള്ളത്. ചങ്ങനാശ്ശേരിയില്‍ നിന്നും കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു പോകവെയാണ് ലിസ്ബത്തിനെ മരണം വിളിച്ചത്. ആസ്ട്രേലിയയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്കു പോകാന്‍ ചെന്നൈ ഇന്‍ഫോസിസിലെ ജോലി രാജിവെച്ച് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു അപകടം. ഇതിനായി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി പോകുന്നതിനിടെയായിരുന്നു വില്ലുപുരത്തു വെച്ച് വാഹനം അപകടത്തില്‍ പെടുന്നത്. മരിച്ച ഡ്രൈവര്‍ വില്സന് പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു. ഭാര്യ: വേലമ്മ. മക്കള്‍ : അല്‍ഫോന്‍സാ, ആഗ്നസ്.
ദേശീയപാതയുടെ ഡിവൈഡറില്‍ വച്ചുപിടിപ്പിച്ച ചെടികള്‍ക്ക് വെള്ളം നനക്കാന്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന വില്സന് അപകടസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിസ്ബത്തിന്റെ ജീവന് രക്ഷിക്കാനായില്ല. ബസ് ഡ്രൈവറായിരുന്ന വില്‍സനാണ് കാര്‍ ഓടിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ നാലുമണിക്കാണ് ചങ്ങനാശേരിയില്‍ നിന്നും ഇവര്‍ ചെന്നൈക്ക് തിരിച്ചത്. ലിസ്ബത്തിന്റെ പിതാവ് വി സി. സെബാസ്റ്റ്യന്‍, ഭര്‍തൃപിതാവ് ജോസ് മുള്ളന്‍ കുഴി എന്നിവരും കാറിലുണ്ടായിരുന്നു. ഇവര്‍ക്ക് സാരമായ പരിക്കുകളാണ് പറ്റിയത്.


