പത്തനംതിട്ട: കനത്ത ചൂടിനൊടുവില്‍ റാന്നിയില്‍ ശക്തമായ മഴ. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ആര്‍ത്തിരമ്പി പെയ്ത മഴയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. പല ഭാഗത്തായി നിരവധി മരങ്ങള്‍ കടപുഴകി വീണു. ഇത് ഗതാഗത തടസത്തിന് കാരണമായി. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി.
10ലേറെ വീടുകള്‍ ഭാഗീകമായി തകര്‍ന്നു. പ്രളയത്തിന് ശേഷം ഇതാദ്യമായാണ് പത്തനംതിട്ടയില്‍ ശക്തമായ മഴ അനുഭവപ്പെടുന്നത്. കേരളത്തിലുണ്ടായ പ്രളയത്തില്‍ ഏറ്റവുമധികം നാശനഷ്ടമുണ്ടായ ജില്ലയാണ് പത്തനംതിട്ട.


