പാലക്കാട്: പാലക്കാട് ജില്ലയിൽ താപനില വീണ്ടും 41 ഡിഗ്രി സെല്‍ഷ്യസിലെത്തി. 41.01 ഡിഗ്രി സെൽഷ്യസാണ് ഇന്ന് മലമ്പുഴയിൽ രേഖപ്പെടുത്തിയ താപനില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയും ഇതാണ്.

കഴിഞ്ഞ മാസം തുടർച്ചയായ നാല് ദിവസങ്ങളിലാണ് പാലക്കാട് ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. 2016ൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രിയാണ് പാലക്കാട്ട് രേഖപ്പെടുത്തിയ ഉയർന്ന താപനില. പാലക്കാടിന് പിന്നാലെ കോട്ടയവും പുനലൂരുമാണ് കഴിഞ്ഞ ദിവസം കടുത്ത ചൂട് രേഖപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ ചൂട് കുറവനുഭവപ്പെടുമ്പോഴും നഗരങ്ങളില്‍ രാത്രിയും കൊടിയ ചൂടാണ് അനുഭവപ്പെടുന്നത്.


