ഇരിട്ടി: ഇരിട്ടിയില്‍ നിന്ന് പുറത്ത് വരുന്നത് നടുക്കുന്ന പീഡന വാര്‍ത്ത. ഇവിടെ നാല്പ്പത്തിയഞ്ചുകാരന് അതി ക്രൂര പീഡനത്തിനിരയാക്കിയത് 90കാരിയായ വയോധികയെ.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കീഴ്പ്പള്ളി വട്ടപമ്പിലെ പുരയിടത്തില്‍ ബെന്നിയെയാണ് (45) പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീപീഡനത്തിനും ആദിവാസി പീഡനത്തിനുമാണു ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലായ വയോധികയെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഈ മാസം നാലിനാണു വയോധിക പീഡനത്തിനിരയായത്. രാത്രിയില്‍ പുഴക്കരയില്‍ പീഡിപ്പിക്കപ്പെട്ട് ഉപേക്ഷിച്ച നിലയിലാണു വയോധികയെ ബന്ധുക്കള്‍ കണ്ടെത്തുന്നത്. ആദ്യം വിവരം പുറത്താരോടും പറഞ്ഞിരുന്നില്ല. രണ്ടു ദിവസം മുന്‍പാണു സംഭവം ശ്രദ്ധയില്‍പ്പെട്ട ആദിവാസി പ്രമോട്ടര്‍ വഴി ആറളം പൊലിസില്‍ പരാതി എത്തുന്നത്.
അവശനിലയിലായിരുന്ന വയോധികയെ സന്നദ്ധ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സഹായത്തോടെ വ്യാഴാഴ്ച ആംബുലന്‍സില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പിന്നീടു തലശ്ശേരിയിലേക്കു മാറ്റുകയായിരുന്നു. ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

