വയനാട്: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ചാവേറാക്രമണത്തില്‍ വീരമൃത്യു വരിച്ച ഹവില്‍ദാര്‍ വസന്ത കുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ നാട് മുഴുവന്‍ ലക്കടിയിലേക്ക്. ആയിരക്കണക്കിന് ആളുകളാണ് ലക്കടിയിലുള്ള വസന്തകുമാറിന്റെ വസതിയിലേക്ക് എത്തിയത്.
എന്നാല്‍ ബന്ധുക്കള്‍ക്കും, അയല്‍വാസികള്‍ക്കുമാണ് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ അവസരമൊരുക്കിയത്. പിന്നീട് വസന്തകുമാര്‍ പഠിച്ച ഗവ.എല്‍പി സ്കൂളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു ജനക്കൂട്ടം. ഉച്ചയോടെയാണ് മൃതദേഹം ഡല്‍ഹിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത്. ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.

