കേസുമായി ഒരു ബന്ധവുമില്ലെന്ന് പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മിയുടെ ഭർത്താവ്. നാല് തവണ പോലീസിന് മൊഴി നൽകിയിരുന്നു. ബസ്സിലെ ഡ്രൈവർ എന്ന രീതിയിൽ പൾസർ സുനിയെ അറിയാം. നിലവിൽ എന്തുകൊണ്ടാണ് പേര് ഉയർന്ന് വന്നത് എന്ന് അറിയില്ല. ഫോൺ കൈമാറിയിട്ടുണ്ടെന്നും സ്വകാര്യത മാനിക്കണമെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു.
ശ്രീലക്ഷ്മി സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോയാണ് പൊലീസ് സമർപ്പിച്ചത്. നടിയെ ആക്രമിച്ച ദിവസം സുനി ആലുവയിൽ നിന്ന് വിളിച്ചു. ‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു, അത് എന്താണെന്ന് ചോദിക്കരുതെന്നും പറഞ്ഞു. ശ്രീലക്ഷ്മിയുടെ മൊഴിയുടെ പകർപ്പും ഫോൺ സംഭാഷണവും ലഭിച്ചു. കോടതിയിലും അന്വേഷണസംഘം ഫോൺ സംഭാഷണം സമർപ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനുമായി ഈ സ്ത്രീ പിന്നീട് സംസാരിച്ചതായി പ്രോസിക്യൂഷൻ പറയുന്നുണ്ട്. അവരിലേക്ക് എന്തുകൊണ്ട് അന്വേഷണം പോയില്ലെന്ന് കോടതി ചോദിച്ചു. അതേസമയം കേസിലെ വിചാരണ കോടതി വിധിക്കെതിരെ ഉടൻ സർക്കാർ അപ്പീൽ നൽകും. നിയമവിദഗ്ദരുമായി ചർച്ചകൾ തുടങ്ങി. പത്ത് ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.


