നടൻ ദിലീപ് ശബരിമലയിലെത്തി. പുലര്‍ച്ചെയാണ് നടൻ സന്നിധാനത്ത് എത്തിയത്. രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫിസിലേക്ക് പോവുകയായിരുന്നു.
കഴിഞ്ഞ തീർത്ഥാടന കാലത്ത് ദിലീപ് ശബരിമലയിൽ ദർശനത്തിന് എത്തിയത് വിവാദമായിരുന്നു. ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ദർശനം നടത്തിയതിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തു. ഇതിനു ശേഷം ശബരിമയിൽ സെലിബ്രിറ്റികൾക്കുള്ള പൊലീസ് സുരക്ഷയിൽ അയവു വരുത്തിയിരുന്നു.
അതേസമയം ദിലീപ് നായകനായെത്തുന്ന ‘ഭഭബ’ ഡിസംബർ 18ന് റിലീസ് ചെയ്യും. വലിയ ബജറ്റിൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു.


