മാധ്യമങ്ങളിൽ നിന്നാണ് വോട്ടർ പട്ടികയിൽ പേര് വെട്ടിയത് അറിഞ്ഞതെന്ന് തിരുവനന്തപുരം കോര്പ്പറേഷൻ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ്. തുടർ നടപടി പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും.തുടക്കത്തിലെ ജയിക്കും എന്ന ട്രെൻഡ് ഉണ്ടായിരുന്നു. അതിൽ സി പി ഐഎമ്മിന് പേടി ഉണ്ടാകാം.അതാണ് പരാതിക്ക് പിന്നിലെന്നും വൈഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘നിലവില്‍ പ്രചാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മത്സരിക്കാന്‍ വേണ്ടി ഞാന്‍ ജോലി രാജിവെച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് നേതൃത്വം പറയുന്നത്. രാഷ്ട്രീയപരമായ പ്രശ്നം തന്നെയാണിത്. മാനസികമായി തളര്‍ന്നതിന്റ ബുദ്ധിമുട്ടുണ്ട്. പ്രചരണവുമായി ഒരുപാട് മുന്നോട്ട് പോകുമ്പോള്‍ ഉണ്ടായ ഈ വിഷയം വ്യക്തിപരമായി ഒരുപാട് ബാധിച്ചു. പാര്‍ട്ടിയാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്’, വൈഷ്ണ പറഞ്ഞു.
എൻ്റെ ആധാറിലും, ഇലക്ഷൻ കമ്മീഷൻ IDയിലും അഡ്രസ്സും സെയിമാണ്. അഡ്രസിലെത് പഴയ അഡ്രസ് ആയിരുന്നു. New TC തെറ്റാണ് എന്ന് മാസിലാക്കി വീണ്ടും അപേക്ഷ നൽകി. പക്ഷേ സ്വീകരിച്ചില്ല
എന്നാൽ പരാതിക്കാരുടെ അപേക്ഷ സ്വീകരിച്ച് പേര് ഒഴിവാക്കുകയും ചെയ്തു. വൈഷ്ണക്കെതിരെ സിപിഎം നൽകിയ പരാതി ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ വൈഷ്ണ സുരേഷിന്റെ പേരില്ല.


