പാലക്കാട്: കാടാംകോട് ദന്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുണ്ണി (60), ഭാര്യ യശോദ (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസമാണ് അപ്പുണ്ണി ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയത്.അതിന് ശേഷം വീണ്ടും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായി. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ അപ്പുണ്ണി മരിച്ചിരുന്നു.
അപ്പുണ്ണിയുടെ മരണവിവരമറിഞ്ഞ് യശോദ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അതേസമയം ദന്പതികള്‍ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായ സമയത്ത് മകൻ അനൂപ് തടസം നിന്നുവെന്ന് പോലീസ് പറയുന്നു.ലഹരിക്കടിമയാണ് അനൂപ് എന്നാണ് പോലീസ് നല്കുന്ന പ്രാഥമികവിവരം. അതിനാല്‍തന്നെ മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കാനുമായി അനൂപിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.


