തുലാമാസ പൂജ സമയത്ത് നിലയ്ക്കലില്‍ സംഘര്‍ഷം ഉണ്ടാക്കുകയും മാധ്യമപ്രവര്‍ത്തകരുടെ വാഹനവും മറ്റും തകര്‍ക്കുകയും ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉള്‍പ്പെട്ട രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ .
കോഴിക്കോട് ഏറാമല കാര്‍ത്തികപ്പള്ളി കൂനിയില്‍ വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന ബിജിനേഷിനെയും (30), ചിത്തിരആട്ടത്തിരുന്നാള് ഉത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിന് എത്തിയ സ്ത്രീയെ തടയുകയും ആക്രമിക്കുകയും ചെയ്ത കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ കോടിയേരി അച്ചുകുളങ്ങര കോയിലത്ത് വീട്ടില്‍ സജീഷിനെയും (42)മാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.


