മൂവാറ്റുപുഴ: അങ്കമാലി-എരുമേലി റെയില്‍വേ പദ്ധതി തൊടുന്യായങ്ങള്‍ പറഞ്ഞ് കേന്ദ്രം തുരങ്കംവയ്ക്കുകയാണെന്ന് അങ്കമാലി-എരുമേലി റെയില്‍വേ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും മുന്‍ എംഎല്‍എയുമായ ബാബു പോള്‍.
വര്‍ഷത്തില്‍ കേവലം നാലു മാസം മാത്രം ആവശ്യമായിത്തീരാവുന്ന ചെങ്ങന്നൂര്‍-പമ്പ റെയില്‍ പദ്ധതിയ്ക്ക് 7000 കോടി രൂപ തനതായി മുടക്കി നടപ്പിലാക്കുവാന്‍ അനുമതിനല്‍കിയ കേന്ദ്ര സര്‍ക്കാര്‍ 3800 കോടി രൂപ മാത്രം ചെലവ് വരുന്നതും മലയോര കാര്‍ഷീക-ടൂറിസം-വ്യവസായിക മേഖലകള്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്നതുമായ അങ്കമാലി-എരുമേലി റെയില്‍വേ പദ്ധതിയുടെ ചെലവിന്റെ പകുതി പണം സംസ്ഥാനം വഹിക്കണമെന്ന് നിഷ്കര്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നും ബാബു പോള്‍ പറഞ്ഞു.
ഭാവിയില്‍ പുനലൂര്‍ വഴി വിഴിഞ്ഞത്തേയ്ക്ക് ദീര്ഘിപ്പിക്കാവുന്നതും നിലവില്‍ 7 കിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതുമായ പദ്ധതിക്കാണ് സര്‍ക്കാര്‍ അനാവശ്യ നിബന്ധനകളുണ്ടാക്കി തുരങ്കംവയ്ക്കുന്നതെന്നും അദ്ധേഹം പറഞ്ഞു.
സംസ്ഥാനം ചെലവഴിക്കേണ്ട 50% തുക സംസ്ഥാനത്തിന്റെ വായ്പ പരിധിയില്‍ നിന്നും ഒഴിവാക്കി കിഫ്ബി പദ്ധതിയില്‍ നിന്നും ചെലവഴിക്കുവാന്‍ അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണ്. അങ്കമാലി- എരുമേലി പദ്ധതിയ്ക്കായിട്ടുള്ള പരിശ്രമം സംസ്ഥാന സര്‍ക്കാര്‍ ശക്തമായി തുടരണമെന്ന് ആക്ഷന്‍ കൗണ്‍സിലുകളുടെ ഫെഡറേഷന് വിണ്ടും ആവശ്യപ്പെട്ടു.


