തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ചലി സ്വാമിയാരെ ആര്‍എസ്എസ്സുകാര്‍ കയ്യേറ്റം ചെയ്തതായി പരാതി. കയ്യേരി മുഞ്ചിറ മഠം ഉൾപ്പെടുന്ന കെട്ടിടം സേവാഭാരതിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പുഷ്പാഞ്ചലി സ്വാമിയാര് ഏഴ് ദിവസമായി സമരത്തിലായിരുന്നു. സ്വാമിയാരെ പൊലീസ് സുരക്ഷയോടെ കിഴക്കേ മഠത്തിലേക്ക് മാറ്റി.
ഈ മാസം എട്ട് മുതലാണ് സേവാഭാരതി കൈയ്യേറി സ്ഥാപിച്ച ബാലസദനത്തിനു മുന്നില്‍ മുഞ്ചിറമഠത്തിലെ മൂപ്പില്‍ സ്വാമി കൂടിയായ പരമേശ്വര ബ്രഹ്മാനന്ദ തീര്‍ഥ നിരാഹാരം ആരംഭിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഞ്ചിറമഠം പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ചാതുര്‍മാസ പൂജ നടത്തേണ്ട സ്ഥലം വിട്ടുനല്‍കണം എന്നതാണ് ആവശ്യം


