മൂവാറ്റുപുഴ: ദുരൂഹ സാഹചര്യത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കുടുംബ സമേതം കാണാതായി. മൂവാറ്റുപുഴ വണ്ടി പേട്ടക്ക് സമീപം ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനം നടത്തുന്ന ത്യക്ക, കണ്ണാടിപ്പാറ വീട്ടില്‍ ബിജു (43) വിനെയും കുടുംബത്തേയും ചൊവ്വഴ്ച മുതലാണ് കാണാതായത്. ഇത് സംബന്ദിച്ച് സഹോദരന് ബിനു മൂവാറ്റുപുഴ പൊലിസി പൊലിസില്‍ പരാതി നല്കി. തമിഴ്നാട് സ്വദേശിനിയാണ് ഭാര്യ. നിരവധി വ്യാപാരികളുടെ കണക്കുകള്‍ നോക്കിയിരുന്ന ബിജുവിനെ കാണാതായതോടെ പല സ്ഥാപനങ്ങളുടെയും ദൈനംദിന ഇടപാടുകളും മുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ മൂവാറ്റുപുഴ പൊലിസ് അന്വേഷണം തുടങ്ങി.

