യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർടിഒ ആണ് നടപടിയെടുത്തത്. എൻഫോഴ്സ് മെന്റ് ആർടിഒ ആർ രമണനാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ സജുവിന് അപ്പീലിന് പോകാം.മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ റജിസ്ട്രേഷന് നേരത്തെ റദ്ദാക്കിയിരുന്നു. ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള് ഒരുക്കി കുളിച്ചതോടെയാണ് സജുവിനെ എംവിഡി കുടുക്കിയത്.
തുടർച്ചയായ മോട്ടോർ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. കാറിനുള്ളിൽ സ്വിമ്മിംഗ് പൂള് ഒരുക്കിയുള്ള സഞ്ജുവിന്റെ യാത്ര വിവാദമായിരുന്നു. 17കാരനെ ഡ്രൈവ് ചെയ്യിപ്പിച്ചതിനു സഞ്ജുവിനെതിരെ നിലവില്‍ കേസുണ്ട്. 160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ്. ആഡംബര വാഹനങ്ങള്‍ രൂപമാറ്റം വരുത്തി നിരത്തിലിറക്കി. യൂട്യൂബ് ചാനലില്‍ ആര്‍ടിഒ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെട്ടിരുന്നു. അതേസമയം കാനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്.


