സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ ഏൽപിച്ചയാൾ കുഴഞ്ഞു വീണ് മരിച്ചു. ചിറക്കൽ അരയമ്പേത്ത് കടിയണ്ടി വീട്ടിൽ തൈക്കണ്ടി സുരജ്(49) ആണ് മരിച്ചത്. കണ്ണൂര്‍ ടൗൺ പൊലീസ് ഇന്നലെ രാത്രിയാണ് പളളിക്കുന്നിൽ നിന്ന് ഓട്ടോ ഡ്രൈവറായ സൂരജിനെ കസ്റ്റഡിയിലെടുത്തത്.
വീട്ടിൽ കയറി ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടർന്നാണ് സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ഉടൻ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം.ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണെന്നു പൊലീസ് പറഞ്ഞു.


