കേരളത്തില്‍ ഇത്തവണ കാലവര്‍ഷം വൈകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത്തവണ ജൂണ്‍ അഞ്ചിനാകും കാലവര്‍ഷം എത്തുകയെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സംസ്ഥാനത്ത് കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്. ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. കാലവര്‍ഷത്തിന്റെ ഗതിയെ ഇത് ബാധിച്ചേക്കും. അതേസമയം, സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമെറ്റ് പറയുന്നത് കേരളത്തില്‍ മെയ് 28 ന് മണ്‍സൂണ്‍ എത്തുമെന്നാണ്. ഓഗസ്റ്റ് മാസത്തില്‍ അതി വര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

