കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സിന് മാനസിക പീഡനം. സര്‍ജറി വിഭാഗം മേധാവിയാണ് നഴ്സിനെ മാനസികമായി പീഡിപ്പിച്ചത്.ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ ഇന്ന് രാവിലെ 8 മുതല്‍ 10 വരെ പണിമുടക്കും.
ഐസിയുവില്‍ രോഗികളെ പരിശോധിക്കുന്നതിനിടെ ഗ്ലൂക്കോമീറ്റര്‍ കിടക്കയില്‍ വെച്ചതിനെ തുടര്‍ന്നാണ് സര്‍ജറി വിഭാഗം മേധാവിയായ ഡോക്ടര്‍ നഴ്സിനെ മാനസികമായി പീഡിപ്പിച്ചത്. ഒഴിവുവന്ന ബെഡില്‍ നഴ്സിനെ കിടത്തുകയും അവരുടെ ശരീരത്തില്‍ ഗ്ലൂക്കോമീറ്റര്‍ അടങ്ങിയ ട്രേ എടുത്ത കയറ്റി വച്ചായിരുന്നു മാനസിക പീഡനം.
ഇതേതുടര്‍ന്ന് രണ്ടു ദിവസമായി നഴ്സ് ആശുപത്രിയിലെത്തിയില്ല. മാതാപിതാക്കളോട് സംഭവം പറഞ്ഞതോടെ അവര്‍ നേരിട്ടെത്തി ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. നഴ്സിനോട് മോശമായി പെരുമാറിയ സര്‍ജറി വിഭാഗം മേധാവി ജോണ്‍സ് കുര്യനെതിരെ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സിംഗ് സൂപ്രണ്ട് ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി.
ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളേജിലെ നേഴ്സുമാര്‍ രാവിലെ എട്ടുമുതല്‍ 10 വരെ പണിമുടക്കും. 500 ലധികം നഴ്സുമാര്‍ പണിമുടക്കില്‍ പങ്കെടുക്കും.


