കോഴിക്കോട്: വടകരയ്ക്ക് അടുത്ത് പൊലീസ് സ്റ്റേഷന് വളപ്പില്‍ ബോംബ് സ്ഫോടനം. ചോമ്പാല പൊലീസ് സ്റ്റേഷന് വളപ്പിലാണ് ബോംബ് സ്ഫോടനമുണ്ടായത്. ഇതോടെ സമീപത്തെ കെട്ടിടത്തിന് വിള്ളലുണ്ടായിട്ടുണ്ട്. സ്റ്റേഷന് പുറകില്‍ മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന ബോംബാണ് പൊട്ടിയത്. 
ഇന്നലെ കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം നടന്നിരുന്നു. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന സ്റ്റീല്‍ ബോംബ് പൊട്ടുകയായിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സിപിഎം ഏരിയാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി കെ ലോഹിതാക്ഷന്റെ ഉടമസ്ഥതയില്‍ ഉള്ള ഹോട്ടലിന് സമീപമാണ് സ്ഫോടനം നടന്നത്.

