പാലാരിവട്ടം അഴിമതിക്കേസ് അന്വേഷണസംഘത്തില്‍ വന്‍ അഴിച്ചുപണി. കേസില്‍ അന്വേഷണസംഘത്തലവനെ മാറ്റി. ഡിവൈഎസ്പി അശോക് കുമാറിനെയാണ് മാറ്റിയത്. അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അന്വേഷണം തടസ്സപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. എഎസ്ഐ ഇസ്മയിലെനയും അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കി. പ്രതികളെന്ന് സംശയിക്കുന്നവര്‍ക്ക് എഎസ്ഐ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. എഎസ്ഐ ഇസ്മയിലെ വിജിലന്‍സില്‍ നിന്നും തന്നെ നീക്കി.ഡിവൈഎസ്പി ശ്യാംകുമാറാണ് പുതിയ അന്വേഷണ സഘത്തലവന്‍.


