കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സി.പി.എം. ഏരിയ കമ്മിറ്റിയംഗം എൻ. രാജീവിനെതിരെ നടപടി. ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന രാജീവിനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഇതോടൊപ്പം ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസനെ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നു വീണതിനെത്തുടർന്ന് മന്ത്രി വീണാ ജോർജ് സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ സന്ദർശനത്തെയും തുടർനടപടികളെയും വിമർശിച്ച് എൻ. രാജീവ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായ ഈ നടപടി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ കമ്മിറ്റിയാണ് നടപടിക്ക് നിർദ്ദേശം നൽകിയത്.


