ഓണാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെയും പഴം-പച്ചക്കറി ഉൽപന്നങ്ങളുടെയും വില നിയന്ത്രിക്കാൻ കർശന നടപടികളുമായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ. ലാൻഡ് റവന്യൂ കമ്മീഷണർമാർ, ജില്ലാ കളക്ടർമാർ, ഭക്ഷ്യമന്ത്രിമാർ, സിവിൽ സപ്ലൈസ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് ഉള്‍പ്പെടെയുള്ള വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓണത്തിന് മുമ്പ് സംസ്ഥാനത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം ചർച്ച ചെയ്ത മന്ത്രി വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികളെ മന്ത്രി വിലയിരുത്തി.
സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല സമിതി പരിശോധിക്കുന്നുണ്ട്. ഈ കമ്മിറ്റി നാലുമാസത്തില്‍ ഒരിക്കല്‍ യോഗം കൂടി നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നതാണ് രീതി. കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്ത് ഗണ്യമായ വിലവര്‍ധനവ് പ്രകടമായിരുന്നുവെന്നും അതിനനുസരിച്ചുള്ള വിലക്കയറ്റം കേരളത്തിലും പ്രതിഫലിച്ചുവെന്നുമാണ് കണക്കാക്കുന്നത്.


