സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ബാംഗ്ലൂരുവില്‍ എത്തിയതിന് പിന്നില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് കര്‍ണാടക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി വി മോഹനന്. പ്രതികള്‍ കര്‍ണാടകത്തിലേക്ക് കടന്നതിന് കേരള പൊലീസിന്റെയല്ല, കര്‍ണാടക പൊലീസിന്റെ പങ്കിനെ പറ്റി പ്രത്യേകം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ണാടകത്തില്‍ കോവിഡ് രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാന അതിര്‍ത്തികളിലും കനത്ത പൊലീസ് പരിശോധനയുണ്ട്. എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ പ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും ശക്തമായ പൊലീസ് പരിശോധന മറികടന്ന് എങ്ങനെ കര്‍ണാടകയില്‍ പ്രവേശിച്ചു. ബിജെപി പ്രവര്‍ത്തകനാണ് പ്രതി സന്ദീപ് നായര്‍. അതുകൊണ്ട് തന്നെ ബിജെപിയുടെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് വ്യക്തമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടക്കാന്‍ ഇവര്‍ക്ക് കര്‍ണാടക ബിജെപി സര്‍ക്കാരില്‍ സ്വാധീനമുള്ള ഉന്നതന്റെ സഹായം ലഭ്യമായിട്ടുണ്ട്. തമിഴ്നാട്ടിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കൊ പോകാതെ പ്രതികള്‍ ബിജെപിക്ക് സ്വാധീനമുള്ള ബംഗളൂരുവിലെത്തിയതിന് കാരണമിതാണെന്നും മോഹനന് പറഞ്ഞു.
Home Kerala സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബിജെപി സഹായം ലഭിച്ചിരുന്നുവെന്ന് കര്‍ണാടക കോണ്‍ഗ്രസ്

