കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരെ അനുശോചിച്ച് ലോക കേരള സഭ. കൂടാതെ വീണാ ജോർജിന് കുവൈത്തിൽ പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി.അപകടത്തിന്റെ കാരണം എന്താണ്, പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച്ചയുണ്ടായോ, ഉണ്ടായെങ്കില്‍ ഉത്തരവാദികള്‍ ആരാണ് തുടങ്ങിയ കാര്യങ്ങളില്‍ തുടര്‍നടപടികള്‍ കുവൈറ്റ് സര്‍ക്കാരില്‍ നിന്നും ഉണ്ടാകുമെന്നാണ് ആദ്യത്തെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മനസിനെ പ്രയാസപ്പെടുത്തുന്ന കാഴ്ചയാണ് ആദരാഞ്ജലി അര്‍പ്പിക്കുമ്പോൾ കണ്ടത്. നഷ്ടപരിഹാരം നൽകാൻ ബാധ്യതപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും അത് ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ സമയോചിതമായി ഇടപെടണംകുവൈറ്റ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇന്ത്യാ സര്‍ക്കാര്‍ കുവൈറ്റുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കണം. മറ്റ് സാങ്കേതിക കാര്യങ്ങള്‍ പരിശോധിച്ച് നഷ്ടപരിഹാരം നല്കാന് ബാധ്യതപ്പെട്ട സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടിയും കുവൈറ്റ് സ്വീകരിക്കണം.ഇത്തരം കാര്യങ്ങളിൽ സംസ്ഥാനവും കേന്ദ്രവും ഒരേ മനസോടെ ഏകോപിച്ച് നീങ്ങുകയാണ് വേണ്ടത്. സംസ്ഥാനത്തിന് പ്രത്യേകിച്ച് ഒന്നും മറ്റൊരു രാജ്യത്ത് ചെയ്യാനാവില്ല. കേന്ദ്ര സര്‍ക്കാരാണ് ചെയ്യേണ്ടത്. എന്നാൽ അവിടെ ജീവിക്കുന്നവരിൽ നല്ലൊരു ഭാഗം കേരളത്തിൽ നിന്നുള്ളവരാണ്. കേന്ദ്രത്തിന് സംസ്ഥാനത്തിന്റെ പൂര്‍ണപിന്തുണയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.