വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് എസ്.എഫ്.ഐ സംസ്ഥാനതല ക്യാമ്പയിന് സംഘടിപ്പിക്കാനൊരുങ്ങുന്നു. വീടുകള്‍തോറും സന്ദര്‍ശനം നടത്തിയാണ് എസ്.എഫ്.ഐ സംസ്ഥാനതല ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. ജൂണ്‍ 17 ന് തുടങ്ങുന്ന ക്യാമ്പയിന് 27 വരെ നീണ്ടു നില്ക്കും.
പ്രാദേശികമായി 3 വിദ്യാര്‍ത്ഥികളടങ്ങുന്ന സ്കോര്ഡുകളാണ് വീടുകള്‍ തോറും കയറിയിറങ്ങുക അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന് ദേവ് പ്രസിഡന്റ് വി.എ വിനീഷ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ എന്നിവര്‍ വിവിധ പ്രദേശങ്ങളില്‍ ഹോം വിസിറ്റിന് നേതൃത്വം നല്‍കും.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രയാസങ്ങളും പ്രതിസ ന്ധികളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വീടുകളില്‍ നിന്ന് ചോദിച്ചറിയുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ എസ്.എഫ്.ഐ ലക്ഷ്യമിടുന്നത്. സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നടത്താനുദ്ദേശിക്കുന്ന ഹോം വിസിറ്റ് എന്ന ക്യാമ്പയിന് വിജയിപ്പിക്കുവാന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങണമെന്നും സഹകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിന്‍ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.


