ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തല. ഈ നിലപാട് ദൗര്‍ഭാഗ്യകരവും പ്രവാസികളോടുള്ള വഞ്ചനയും ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിദേശത്ത് നിന്നു വിമാനങ്ങള്‍ വരുന്നതിനു വന്ദേ ഭാരത് പദ്ധതി പ്രകാരമുള്ള പ്രോട്ടോകോള്‍ ഇപ്പോള്‍ തന്നെയുണ്ട്.
അത് പാലിച്ചു കൊണ്ടുവരണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാല്‍ ആരോഗ്യമന്ത്രി ആകട്ടെ അതിനു വിരുദ്ധമായാണ് പറയുന്നത്. ടിക്കറ്റ് എടുത്തു വരാന്‍ കഴിയാത്ത പാവങ്ങളാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നാട്ടില്‍ എത്തുന്നത്. കൊവിഡ് ടെസ്റ്റിന്പ ണമില്ലാത്ത വരാണവര്‍. ഇത്തരക്കാര്‍ ടെസ്റ്റ് നടത്തണമെന്നത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.