സംസ്ഥാനത്തെ എല്ലാ മദ്യഷോപ്പുകളും ഒരുമിച്ച് തുറക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്. ഇതിന്റെ തീയതി വൈകാതെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്ലെറ്റുകളും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്ലെറ്റുകളും ചേര്‍ത്ത് ആകെ 301 ഷോപ്പുകളാണ് കേരളത്തിലുള്ളത്. ഈ 301 ഔട്ട്ലെറ്റുകളും ഒന്നിച്ച് തുറക്കും. മദ്യം വാങ്ങാന്‍ വരുന്നവരുടെ തിരക്ക് കൂടി പരിഗണിച്ച് ഇത് കുറയ്ക്കാനായി ചില പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി മദ്യത്തിന്റെ ബുക്കിംഗ് ഓണ്‍ലൈന്‍ മുഖേന സ്വീകരിക്കുകയും ഔട്ട്ലെറ്റുകള് വഴി ഈ മദ്യം വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. പേയ്മെന്റുകളും ഔട്ട്ലെറ്റില് നടക്കും. സമയത്തിന്റെ കാര്യത്തിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ച് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷമേ എന്നത്തോടെ മദ്യഷോപ്പുകള്‍ തുറക്കാനാവൂ എന്നത് പറയാനാവുള്ളൂ എന്നും മന്ത്രി പറഞ്ഞു.


