വയനാട് : വന്യമൃഗശല്യം രൂക്ഷമായ വയനാട്ടില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി എഐജി ഹാരിണി വേണുഗോപാല്‍, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.കെ.രമേശ്, എന്‍.
ലക്ഷ്മി നാരായണന്, പി.വി.കരുണാകരന്, ഡോ.എസ്.ബാബു എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.
കുപ്പാടി പച്ചാടിയിലെ അനിമല്‍ ഹോസ് സ്പെയ്സ് സെന്റര്‍ പരിശോധിച്ച സംഘം ബീനാച്ചി എസ്റ്റേറ്റിലും സന്ദർശനം നടത്തി. കടുവയടക്കമുള്ള വന്യമൃഗങ്ങള്‍ താവളമടിക്കുന്നത് ബീനാച്ചി എസ്റ്റേറ്റിലാണെന്ന് നാട്ടുകാർ കേന്ദ്രസംഘത്തെ അറിയിച്ചു.