ചെങ്ങന്നൂര്‍: ഗള്‍ഫില്‍ തന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട തൊഴിലാളിയുടെ കുടുംബതത്തെ ആശ്വാസിപ്പിക്കാനും സഹായം നല്‍കാനും കമ്പനി സിഇഒ കേരളത്തിലെത്തി. ഗള്‍ഫ് കമ്പനി സിഇഒയായ ഹംബര്‍ട്ട് ലീയുടെ കമ്പനിയിലെ തൊഴിലാളിയായിരുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ ബിജുവാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ജോലി സ്ഥലത്ത് വെച്ച് മരണമടഞ്ഞത്.
തുടര്‍ന്ന് വളരെ പെട്ടന്നു തന്നെ മൃതദേഹം വീട്ടിലെത്തിക്കാന്‍ മുന്നിട്ടിറങ്ങി നടപടികള്‍ സ്വീകരിച്ചതും സഹായങ്ങള്‍ ചെയ്തതും കമ്പനി തന്നെയാണ്. ലീയുടെ കമ്പനിയില്‍ പ്ലബംറായിരുന്നു ചെങ്ങന്നൂര്‍ കടയിക്കാട് സ്വദേശിയായ ബിജു. കടയിക്കാടെത്തിയ ലീ കമ്പനിയുടെ ഇന്‍ഷ്വറന്‍സ് തുകയും കമ്പനിയും മറ്റ് ജീവനക്കാരും ഏല്ലാം കൂടിയുള്ള പിരിച്ച 33.5 ലക്ഷം രൂപയുടെ ചെക്കും ബിജുവിന്റെ ഭാര്യക്കും അമ്മയ്ക്കും കൈമാറി. അമ്മയെയും ഭാര്യയേയും കുട്ടികളെയും കണ്ട അദ്ദേഹം അവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചു.

