തിരുവനന്തപുരം: പോലീസുകാരെ തല്ലിയ യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐക്കാര്‍ ഒളിവില്‍. പോലീസുകാരെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
കോളജിലെ യൂണിറ്റ് പ്രസിഡന്റ് നസീം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. എസ്എഫ്ഐക്കാരെ പിടികൂടാതെ വിട്ടയച്ച പൊലീസുകാരെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
ആറുപേരില്‍ നസീം,ആരോമല്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ബൈക്കിലെത്തിയ ആരോമല്‍ പാളയം ആശാന് സ്ക്വയറില്‍ ഗതാഗതനിയമം ലംഘിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് തടഞ്ഞതാണ് അക്രമത്തിന് കാരണം.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ബൈക്ക് തടഞ്ഞ പൊലീസുകാരനെ ആരോമല്‍ കയ്യേറ്റം ചെയ്തപ്പോള്‍ മറ്റ് മൂന്ന് പോലീസുകാര്‍ ഇടപെട്ടു. ഇതിനിടെ ആരോമല്‍ യൂണിവേഴ്സിറ്റി കോളേജില എസ്എഫ്ഐക്കാരെ വിളിച്ചുവരുത്തി. പാഞ്ഞെത്തിയ പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദ്ദിച്ചു.
സംഭവത്തെ കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വിനയ ചന്ദ്രന്, ശരത് എന്നീ പൊലീസുകാര്‍ക്കാണ് മര്‍ദ്ദമേറ്റത്. പൊലീസിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എസ്എഫ്ഐക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മറ്റ് പ്രതികള്‍ക്കുവേണ്ടി അന്വേഷണം തുടരുകയാണ്.

