തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇന്നും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ശൂന്യവേളയില്‍ പ്രതിപക്ഷം തിരിച്ചെത്തും. ബഹളത്തിനിടയിലും കായിക മന്ത്രി ഇ പി ജയരാജന് ചോദ്യത്തരവേളയില്‍ മറുപടി നല്കി. ചോദ്യത്തരവേളയില്‍ സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതിനു ശേഷം ശൂന്യവേളയില്‍ വനിതാമതിലില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കും. അതേസമയം പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമല വിഷയത്തെ ചൊല്ലി എട്ടു ദിവസമാണ് സഭാ നടപടികള്‍ തടസ്സപ്പെട്ടത്.