തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കും. ശബരിമല വിഷയത്തില്‍ ഇന്നും സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ഉയരും. വനിതാമതില്‍ സംഘടിപ്പിക്കുന്ന സര്‍ക്കാര്‍ തീരുംമാനം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് ഡോ .എം കെ മുനീര്‍ അടിയന്തരപ്രമേയം അവതരിപ്പിക്കും.
സഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയവന്ന സത്യഗ്രഹ സമരം നിയമസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

