തിരുവനന്തപുരം: നിയമസഭയുടെ പതിമൂന്നാം സമ്മേളനം അവസാനിച്ചു. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സംഭവബഹുലമായ സഭാസമ്മേളനത്തിനാണ് ഈ സമ്മേളനം സാക്ഷ്യം വഹിച്ചത്. എം കെ മുനീറിന്റെ വനിതാ മതില് പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ കയ്യാങ്കളി ഉണ്ടായി. തുടര്‍ന്ന് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ച ഇറങ്ങി പോയി. ശബരിമല വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തിയ സത്യാഗ്രഹ സമരവും അവസാനിപ്പിച്ചു. സത്യാഗ്രഹ സമരം വന്‍ വിജയമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 
ഒന്‍പത് ദിവസമാണ് ശബരിമല വിഷയത്തില്‍ സഭ തടസ്സപ്പെട്ടത്. രണ്ട് ദിവസം മാത്രമാണ് സഭ പൂര്‍ണ്ണമായും സമ്മേളിച്ചത്.
എം കെ മുനീറിന്റെ വനിതാ മതില് പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ന നിയമസഭയില്‍ കയ്യാങ്കളി ഉണ്ടായി. പി കെ ബഷീറും വി ജോയി എം എല്‍ എയുമാണ് സഭയില്‍ കയ്യാങ്കളി നടത്തിയത്.
ബര്‍ലിന്‍ മതില് ജനം പൊളിച്ച പോലെ സര്‍ക്കാരിന്റെ വര്‍ഗ്ഗീയ മതില് ജനം പൊളിക്കുമെന്ന എം കെ മുനീറിന്റെ പ്രസ്താവനയാണ് ഭരണപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചത്.
മുനീറിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് സഭയിലെ വനിതാ എം എല്‍ എ മാര്‍ സ്പീക്കര്‍ക്ക് പരാതി നല്കി. മുനീര്‍ പരാമര്‍ശം പിന്‍വലിക്കുന്നുണ്ടോയെന്ന് സ്പീക്കര്‍ ആരാഞ്ഞു. ഭരണ പക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിന് സമീപം ഇറങ്ങി പ്രതിഷേധം നടത്തി.

