തിരുവനന്തപുരം: നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവന്ന സമരം അവസാനിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല. എംഎല്‍എമാരുടെ സമരം യുഡിഎഫ് ഏറ്റെടുക്കുകയാണെന്നും കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗം സമരത്തിന് രൂപം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
സത്യാഗ്രഹം വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് വിളിക്കാത്തത് ജനാധിപത്യ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

