ശബരിമല വെര്‍ച്വല്‍ ക്യൂബുക്കിംഗ് സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതിന്റെ ഭാഗമായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ധാരണാപത്രം ഒപ്പിട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ സാന്നിധ്യത്തില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്. പ്രകാശ് ആണ് റ്റിസിഎസ് സീനിയര്‍ ജനറല്‍ മാനേജര്‍ എസ്.കെ. നായരുമായി കരാര്‍ ഒപ്പിട്ടത്.
ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചീനിയര്‍ ആര്. അജിത്ത് കുമാര്‍, റ്റി.സി.എസ് പ്രോഗ്രാം മാനേജര്‍ ബീമാ ശേഖര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍ എന്നിവര്‍ ദേവസ്വം ബോര്‍ഡ് കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു.


