എറണാകുളം കടമക്കുടിയിൽ 54 കോടി രൂപ മുടക്കി ചെലവിൽ പാലം നിർമിച്ചത് വിവാദമാകുന്നു. അപ്രോച്ച് റോഡിനായി അനുവദിച്ച സ്ഥലത്ത് പാലം നിർമിച്ച് പൊളിച്ചപ്പോൾ ഇത് അശാസ്ത്രീയമായ നിർമാണ പ്രവർത്തനമാണെന്നാണ് നാട്ടുകാരുടെ വാദം. ഇപ്പോൾ വീണ്ടും പണം മുടക്കി പാലത്തിൻ്റെ അടിത്തട്ടിൽ തൊടാൻ പറ്റുന്ന തരത്തിൽ പുതിയ സ്ഥലം വാങ്ങേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു.
കടമക്കുടി നിവാസികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ വടക്കന്‍ പറവൂരിലെ ഏഴിക്കരയില്‍ നിന്ന് വൈപ്പിനിലെ കടമക്കുടിയിലേക്ക് 2013ലാണ് പാലം നിർമാണം തുടങ്ങിയത്. പതിനൊന്നു വർഷം കൊണ്ട് അക്കരെ ഇക്കരെ പാലം മുട്ടിയപ്പോഴാണ് അക്കിടി മനസിലായത്. പാലം നിർമാണത്തിന് വേണ്ടി പണം കൊടുത്ത് സർക്കാർ ഏറ്റെടുത്ത ഭൂമിയിലേക്കല്ല, മറിച്ച് ഇതുവരെ ഏറ്റെടുത്തിട്ടില്ലാത്ത മറ്റൊരു ഭാഗത്തേക്കാണ് പലം പറഞ്ഞിറക്കിയത്. വാസ്തവത്തിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചും കോടികൾ മുടക്കി ഏറ്റെടുത്ത സ്ഥലം വെറുതെ കിടക്കുന്നുപാലം പണിയാൻ കൂടുതൽ പണം മുടക്കി പുതിയ സ്ഥലം ഏറ്റെടുക്കണമെന്നതാണ് ഇവിടെ അടിയന്തരാവസ്ഥ.


