സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. സെക്രട്ട റിയുമായിരുന്ന എം. ശിവശങ്കറിനെ ചേര്‍ക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്. പ്രതികള്‍ക്ക് ഉന്നത കേന്ദ്രങ്ങളുമായുള്ള ഒദ്യോഗിക ബന്ധങ്ങള്‍ക്ക് ഇടനിലക്കാരനായി നിന്നത് ശിവശങ്കറാണെന്ന രീതിയില്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. ഐ.ടി. വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഓപ്പറേഷന് മാനേജരായി വ്യാജ രേഖകള്‍ ചമച്ച് മുഖ്യപ്രതി സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ചത് ശിവശങ്കറിന്റെ സ്വാധീനത്തിലാണെന്ന ആക്ഷേപമുണ്ട്. വ്യാജ രേഖ ചമച്ച് സംസ്ഥാന ഭരണസിരാ കേന്ദ്രത്തില്‍ പോലും കയറിക്കൂടിയത് ഗൗരവമായി കാണണം. ഇത് രാജ്യ സുരക്ഷയ്ക്കു പോലും ഭീഷണിയാണ്. ശിവശങ്കറിനെ ഉത്തര വാദിത്വത്തില്‍ നിന്നു മാറ്റി നിര്‍ത്തിയതുകൊണ്ടു മാത്രം കാര്യമില്ല. ഇയാളെക്കൂടി പ്രതി ചേര്‍ത്ത് അന്വേഷിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരികയുള്ളൂ. കൂടാതെ സംസ്ഥാന സ്പീക്കര്‍ക്ക് സ്വപ്നയുമായുള്ള വ്യക്തി ബന്ധം ജോലി ലഭിക്കുന്നതിനും കള്ളക്കടത്തിനും സഹായകമായിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ടെന്നും പി അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.
Home Kerala ശിവശങ്കറിനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി ചേര്‍ക്കാത്തതില്‍ ദുരൂഹത; പി. അബ്ദുല്‍ ഹമീദ്

