കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീയ്ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീ കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ച അറുപത്തി മൂന്നുകാരിയായ സ്ത്രീയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുന്നോത്തുപറമ്പ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഹജ്ജുമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറെക്കാലമായി ഇവര്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച ഇവരുടെ ഭര്‍ത്താവിന്റെ നിലയും അതീവ ഗുരുതരമാണ്. എന്നാല്‍ ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. കൊവിഡ് സ്ഥിരീകരണത്തിനു മുമ്പ് ഇയാള്‍ പാനൂരിലും, കോഴിക്കോടും നടന്ന ചില ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

