ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികള്‍ കൊവിഡില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്നത് നിര്ബന്ധമാമെന്ന് കേരളം. ഈമാസം 20-ന് ഇത് പ്രാബല്യത്തില്‍ വരും.48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം ആവശ്യപ്പെടുന്നത്. വിദേശ നാടുകളില്‍നിന്ന്, വിശേഷിച്ച് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തുന്നവരില്‍ കുറേപ്പേരില്‍ കൊവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഈ നിബന്ധന നടപ്പാക്കുന്നത്. കൊവിഡ് രോഗബാധയുമായി എത്തുന്ന പ്രവാസികള്‍ മൂന്ന് ശതമാനമായെന്നാണ് സംസ്ഥാന ഗവണ്മെന്റിന്റെ കണ്ടെത്തല്‍.
ഇത് തുടര്‍ന്നാല്‍ കേരളത്തില്‍ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും അതിനാലാണ് പരിശോധന കര്‍ശനമായി നടപ്പാക്കാന്‍ പോകുന്നത്. എന്നാല്‍ ഗള്‍ഫ് നാടുകളിലും ഇത്തരം സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്ന പ്രവാസികള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള പണവും ഇല്ലാത്തത് ദുഷ്കരമാണ്. ഇത്തരം സാഹചര്യത്തിലാണ് കേരള സര്‍ക്കാരിന്റെ കടുത്ത തീരുമാനം.


